പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 5.1 ത്രീവ്രതയില്‍ ഭൂചലനമുണ്ടായി. ഇന്ന് വെെകിട്ടായിരുന്നു സംഭവം. ശക്തമായ ഭൂചലനത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ നേരിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
അക്ഷാംശം 14.0 ഡിഗ്രി വടക്കും രേഖാംശം 93.1 ഡിഗ്രി കിഴക്കുമായി 60 കിലോമീറ്റര്‍ അടിയിലായാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ദേശിയ സ്ഥാപനമാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യയേയും മ്യാന്‍മറിനേയും ഭൂചലനത്തിന്‍റെ പ്രകമ്പനം സൃഷ്ടിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
Post Your Comments