ആലുവ: കുടിവെള്ള കടത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തം. ആലുവയിൽനിന്ന് നിയമം ലംഘിച്ച് നൂറുകണക്കിന് ടാങ്കർ ലോറികളിൽ കടത്തുന്ന അനധികൃത കുടിവെള്ള ചൂഷണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ആലുവ നഗരസഭ കൗൺസിലർമാർ വീണ്ടും ജില്ലാ കളക്ടർക്കു പരാതി നൽകി.
കൂടാതെ ആലുവ നഗരസഭ 10, 21, 22 ഡിവിഷനുകളിൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതെന്ന് കാണിച്ച് കൗൺസിലർമായ സെബി വി. ബാസ്റ്റ്യൻ, എ.സി. സന്തോഷ് കുമാർ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് വീണ്ടും കളക്ടറെ സമീപിച്ചത്.
Post Your Comments