കൊച്ചി : കെഎസ്ആർടിസി ബസിൽ വിനോദയാത്ര നടത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചിയിലെ എസ്.സി.എം.എസ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിദ്യാർത്ഥികളാണ് യാത്ര നടത്തിയത്. ത്രിലോകയാത്ര എന്നപേരിൽ ഗോവയിലേക്കാണ് വിദ്യാർത്ഥിസംഘം യാത്ര പോയത്. കുട്ടികൾ ഗംഭീരമായി സംഭവം ആഘോഷിക്കുകയാണ് ഉണ്ടായത്.
https://youtu.be/4pMnDwtTy70
ഏറ്റവുമൊടുവിൽ എസ്.സി.എം.എസ്. കോളേജിലെ വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസ്സിനെ ആനയിച്ചുകൊണ്ടു വരുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ബസ്സിന്റെ ബോർഡിൽ ‘ഗോവ’ എന്നെഴുതിയും ബസ്സിനു മുന്നിൽ ‘ത്രിലോക ലീല’ എന്നെഴുതിയ ബാനർ വെച്ചുമാണ് ഇവർ ആഘോഷിച്ചത്. ചാലക്കുടി ഡിപ്പോയുടെ RPC 624 എന്ന ടാറ്റാ ഫാസ്റ്റ് പാസഞ്ചർ ബസ്സായിരുന്നു ഇവർ വാടകയ്ക്ക് എടുത്തത്. ഇതിനിടെ ബസ് ജീവനക്കാരും കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നതോടെ സംഭവം തകർത്തു.
Post Your Comments