KeralaLatest NewsNews

ടി. സിദ്ദിഖ് വയനാട്ടില്‍ വേണ്ട: രാഹുല്‍ ഗാന്ധിക്കും മുല്ലപ്പള്ളിക്കും ഇ മെയില്‍ പ്രവാഹം

വയനാട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ലഭിച്ചത് നിരവധി ഇ മെയിലുകള്‍. പക്ഷെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണോ ഇ മെയിലുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഇ മെയിലുകള്‍ ലഭിച്ചത്. സിദ്ദിഖ് ഭൂമി ഇടപാടില്‍ മധ്യസ്ഥനായി നിന്ന്് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഇ മെയിലുകളില്‍ പറയുന്നുണ്ട്

വയനാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൂട്ടായെടുത്തതെന്ന് ടി. സിദ്ദിഖ് പറഞ്ഞിരുന്നു. തന്നെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്റിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ മാര്‍ഗരേഖയോടെയായിരിക്കും വയനാട്ടിലെ തന്റെ പ്രചരണമെന്നും ടി സിദ്ദിഖ് വാഗ്ദാനം ചെയ്തിരുന്നു.

ടി. സിദ്ദിഖ്, കെ. മുരളീധരനുമാണ് യഥാക്രമം വയനാട്,വടകര മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. രാഹുല്‍ ഗാന്ധി നടത്തുന്ന പര്യടനമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് കാരണമായി കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കെ മുരളിധരന്‍ കഴിഞ്ഞ ദിവസം മുതല്‍ വടകരയില്‍ പ്രചാരണം ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button