![GIRL KIDNAPPED BY LESBIAN, ARRESTED](/wp-content/uploads/2018/07/rape-victim-8.png)
കൊട്ടിയം: എസ്.എന്‍ പോളിടെക്നിക്കില്‍ സഹപാഠിയുടെ കടിയേറ്റ് പെണ്‍കുട്ടിക്ക് പരിക്കേറ്റു. സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ആകാശ് നായര്‍ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച് പരിക്കേല്‍പ്പിച്ചതെന്നാണ് ആരോപണം. എന്നാൽ ഇയാൾ എസ്എഫ്ഐ പ്രവർത്തകൻ അല്ല എന്നാണ് ഭാരവാഹികൾ പറയുന്നത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സിവില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇടനാഴിയില്‍ കൂടി നടന്നുവപ്പോള്‍ ആകാശ് കൈയില്‍ കടന്നുപിടിച്ചു കടിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ഇതേ കോളേജിലാണ് പഠിക്കുന്നുണ്ട്.
വിവരമറിഞ്ഞെത്തിയ സഹോദരന്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ആകാശിനെതിരെ കേസെടുത്തു.സംഭവത്തില്‍ രക്ഷിതാക്കള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയ കോളേജ് അധികൃതര്‍ ആകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും കൊട്ടിയം പോലീസിന് വിവരം കൈമാറുകയായിരുന്നു.
അതേസമയം ആകാശ് നായര്‍ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് എസ്എഫ്‌ഐ ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു.
Post Your Comments