കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച് 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.ബംഗളൂരുവിലും രാജസ്ഥാനിലുമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.
ഇന്നലെ ബെംഗളൂരു പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിരുന്നു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികൾ. റോഷൻ പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്ക് വേണ്ടിയെടുത്ത ട്രെയിൻ ടിക്കറ്റുകളുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
രാജസ്ഥാനിൽനിന്നെത്തിയ വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരെ ആക്രമിച്ചിട്ടാണ് പെൺകുട്ടിയുമായി റോഷൻ നാടുവിട്ടത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങളും മറ്റും നിര്‍മ്മിച്ച് വില്‍ക്കുന്ന ദമ്പതികളാണ് അക്രമത്തിനിരയായത്.
Post Your Comments