മുംബൈ: മഹാരാഷ്ട്രയില്‍ രഞ്ജിത്സിംഗ് മൊഹിതേ പാട്ടീലിനു പിന്നാലെ മറ്റൊരു എന്‍സിപി നേതാവു കൂടി ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതി പവാറാണ് ബിജെപിയില്‍ ചേര്‍ന്നത്. വെള്ളിയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ഭാരതി പവാര്‍ പറഞ്ഞു.
ഇതിനിടെ ഹരിയാനയിലെ ഹിസാറിലെ നാൾവ നിയോജകമണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ ലോക് ദൾ എം എൽ എ രൺബീർ ഗംഗ്വ ബിജെപിയിൽ ചേർന്നു.ഒബിസി വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് രൺബീർ ഗംഗ്വ. ഒഡീഷയിൽ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഒഡിഷയിലെ ബിജു ജനതാദൾ രാജ്യസഭാ എം പി പ്രശാന്ത് നന്ദയുടെ പുത്രൻ റിഷഭ് നന്ദ ബിജെപിയിൽ ചേർന്നു.
‘ബിജെപിയുടെ മുഖ്യ അജണ്ട വികസനമാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ശക്തമായ ഭരണത്തിലൂടെ ശക്തമായ മാതൃക സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയിൽ ചേരാനുള്ള എന്റെ തീരുമാനം വ്യക്തിപരമാണ്.’ റിഷഭ് പറഞ്ഞു.
Post Your Comments