കൊച്ചി : മയക്കുമരുന്ന് പരിശോധന മാർഗങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് കേരളാ പോലീസിനോട് ഹൈക്കോടതി.സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നുവെന്നും. ഇത് തടയുന്നതിനും യുവതലമുറയെ ഇത്തരം ലഹരികളില്‍ നിന്ന് രക്ഷിക്കുന്നതിനുമായി കൂടുതൽ ഇടപെടലുകൾ വേണമെന്ന് പോലീസിനോട് കോടതി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം ചെറുപ്പക്കാരില്‍ അക്രമവാസന വളര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടി റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ എന്‍ രാമചന്ദ്രന്‍ അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്താനുള്ള ആബണ്‍ കിറ്റ് പോലീസിനും എക്സൈസിനും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചെലവുകുറഞ്ഞ രീതിയും പരിശോധനയ്ക്ക് ഉപയോഗിക്കാം. ഉമിനീര്‍, മൂത്രം, വിയര്‍പ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താം. ഇതിന് ഉപയോഗിക്കാന്‍ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാര്‍ഗം സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനം ഇതില്‍ വേണമെന്നും ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments