KeralaLatest News

കാസര്‍കോട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ഭീഷണിയുമായി മാവോയിസ്റ്റുകള്‍

മലയോര പ്രദേശത്ത് സിഐഎസ്എഫിന്റെ സംഘം പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. ഇന്റലിജന്‍ല്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന കാസര്‍കോട്ടെ കിഴക്കന്‍ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്.

ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുണ്ട്. ഇതിനെ തുടര്‍ന്ന് മലയോര പ്രദേശത്ത് സിഐഎസ്എഫിന്റെ സംഘം പരിശോധന നടത്തി. കൂടാതെ ഇലക്ഷന്‍ കമ്മീഷന്‍, ആഭ്യന്തര വകുപ്പ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം അതിര്‍ത്തിയിലെ വനമേഖലകളില്‍ സംയുക്ത സംഘം തിരച്ചിലും നടത്തി.

ഈ പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button