റിയാദ് : സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍ ജോലി സാധ്യത തുറക്കുന്നു. 2035 ഓടെ സൗദി, ടൂറിസം മേഖലയില്‍ ലോകത്ത് ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്. ഇരുപത് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ ടൂറിസം മേഖല കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതിനായി അല്‍-ഉല എന്ന പേരിലുള്ള പദ്ധതിക്കായി ആഗോള നിക്ഷേപ റോഡ് ഷോ സംഘടിപ്പിക്കും. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍.
സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ചരിത്ര പൈതൃക നഗരമാണ് അല്‍-ഉല. എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരാതന ചരിത്ര നഗരത്തെ ആഢംബര വിനോദ മേഖലയാക്കുന്ന പദ്ധതി. പദ്ധതി നടപ്പിലാകുന്നതോടെ അടുത്ത പതിനേഴ് വര്‍ഷത്തിനകം 35,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഫ്രഞ്ച് പങ്കാളിത്തത്തോടെ സാമ്പത്തിക അടിസ്ഥാന കാര്യങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം രണ്ട് മില്ല്യണ്‍ സന്ദര്‍ശകരെ അല്‍-ഉലയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 1000 ഹോട്ടല്‍ മുറികളും മരുഭൂകാമ്പുകളുമായി മൂന്ന് മാസത്തെ ശൈത്യകാല സന്ദര്‍ശന പദ്ധതിയാരംഭിക്കും.
Post Your Comments