Latest NewsInternational

മാതൃകയായി ജസീന്താ ആർഡേണിൻ്റെ നാട്ടിലെ പത്രം

ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിനെ നടുക്കിയ വെടിവെയ്പ്പിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ ഓ​ർ​മ​യി​ൽ ന്യൂസിലാൻഡ് വീണ്ടും ലോകത്തിനു മാതൃകയാകുന്നു. വെള്ളിയാഴ്ച ഇറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങൾ മുൻപേജിൽ കൊല്ലപ്പെട്ടവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് അവരുടെ പേരുകൾ രേഖപ്പെടുത്തി.

വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കാ​യി രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ സെ​ൻ​ട്ര​ൽ ഹാ​ഗ്‌​ലി പാ​ർ​ക്കി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. രാ​ജ്യം ആ​ക​മാ​നം ര​ണ്ടു​മി​നി​ട്ട് ദു​ഖാ​ച​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. 42 പേ​ർ കൊ​ല്ല​പ്പെ​ട്ട അ​ൽ​നൂ​ർ മോ​സ്കി​നു 500 മീ​റ്റ​ർ മാ​ത്രം മാ​റി​യാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ൻ​ഡ ആ​ർ​ഡേ​ണും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്രാർത്ഥന സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ദേ​ശീ​യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലൂ​ടെ​യും റേ​ഡി​യോ​യി​ലൂ​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ജസീന്താ ആർഡേയാണ് ആഹ്വാനം ചെയ്തത്.വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യി​ൽ സം​ബ​ന്ധി​ക്കാ​ൻ മുസ്ലീങ്ങളല്ലാതെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button