Latest NewsInternational

മരുഭൂമിയില്‍ കുടുങ്ങിപ്പോയ അഞ്ച് വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

ബ്യൂണസ് അയേഴ്സ്: മരുഭൂമിയില്‍ കുടുങ്ങിപ്പോയ അഞ്ചുവയസ്സുകാരന്‍ അത്ഭുകരമായി രക്ഷപെട്ടു. 24 മണിക്കൂറിന് ശേഷം കണാതായ സ്ഥലത്തിന് 21 കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
അര്‍ജന്റീനയിലെ സാന്‍ ജുവാന്‍ മരുഭൂമിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്

നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൂടത്ത് നടന്ന് പനിച്ച് ഉറങ്ങിപ്പോയെന്നും രാവിലെ എഴുന്നേറ്റ് വീണ്ടും നടക്കാന്‍ തുടങ്ങിയെന്നുമാണ് അര്‍ജന്റീനക്കാരനായ കുട്ടി പറയുന്നത്. മരുഭൂമിയിലെ അരുവിയില്‍ നിന്ന് വെള്ളം കുടിച്ച് ക്ഷീണം മാറ്റുകയും പുല്ല് തിന്ന് വിശപ്പടക്കുകയും ചെയ്തെന്നാണ് കുട്ടി ഡോക്ടറിനോട് വെളിപ്പെടുത്തിയത്.

മോട്ടോര്‍ സൈക്ലിസ്റ്റായ ആല്‍ബെര്‍ട്ടോ ഒന്റിവെറോസാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി പ്രകൃതിയില്‍ അല്ലേ കഴിഞ്ഞത്. . കുടുംബാംഗങ്ങള്‍ക്കൊപ്പം നടക്കാനിറങ്ങിയതിനിടയില്‍ കുട്ടി കൂട്ടം തെറ്റിപ്പോവുകയായിരുന്നു. 1000ത്തിലേറെ സന്നദ്ധപ്രവര്‍ത്തകരാണ് കുട്ടിയെ തിരഞ്ഞിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button