Health & Fitness

ആസ്മ കുറയാന്‍ മീന്‍ കഴിയ്ക്കാം

 

മത്സ്യം കഴിക്കുന്നത് ആസ്ത്മയെ ചെറുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ 600 ലേറെ ആളുകളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

ലോകമെങ്ങുമായി മുപ്പത്തിമൂന്ന് കോടിയിലേറെ ആസ്ത്മാ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. പത്ത് ലക്ഷം പേര്‍ ആസ്ത്മാ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ വിപണിയില്‍ ഉള്ള മരുന്നുകള്‍ ആസ്ത്മയെ ചെറുക്കാന്‍ ഫലപ്രദമല്ലെന്ന കണ്ടെത്തലാണ് പകരം എന്ത് എന്ന അന്വേഷണത്തിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങളും മീനെണ്ണയും ആസ്ത്മയെ 62 ശതമാനം വരെ കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. അതേസമയം സസ്യ എണ്ണകളുടെ ഉപയോഗം 67 ശതമാനം വരെ ആസ്ത്മാ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button