KeralaLatest News

സര്‍ക്കാര്‍ വാക്ക് പാഴായി: വയനാട്ടില്‍ കര്‍ഷകന്റെ വീട് ജപ്തി ചെയ്തു

മാനന്തവാടി: ബാങ്ക് വായ്പയെടുത്ത് ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കാകുന്നു. പ്രളയത്തെ തുടര്‍ന്ന് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ വയനാട്ടില്‍ കര്‍ഷകന്റെ വീട് ജപ്തി ചെയ്തു. വയനാട് അഞ്ചുകുന്നില്‍ പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.

പ്രമോദിന്റെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പൂട്ട് കുത്തിത്തുറന്നാണ് ജപ്തി നടന്നത്. ഇതോടെ മൊറോട്ടോറിയം നിലവിലുള്ള കാലയളവില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യില്ലെന്ന കൃഷി മന്ത്രിയുടെ വാക്ക് വെറുംവാക്കായി. സര്‍ഫാസി നിയമപ്രകാരമാണ് ആളില്ലാത്ത സമയത്ത് വീടിന്റെ പൂട്ട് കുത്തിത്തുറന്ന് ജപ്തി നടപടികള്‍ നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ ശാഖയില്‍ നിന്ന്െടുത്ത വായ്പയില്‍ 15 ലക്ഷം കുടിശീകയായ കേസിലായിരുന്നു നടപടി. ജപ്തി ചെയ്ത വിവരം ബാങ്ക് അധികൃതര്‍ പ്രമോദിനെ ഫോണില്‍ അറിയിച്ചു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പ്രമോദിന്റെ സഹോദരന്‍ എത്തി വീട്ടില്‍ നിന്നും അത്യാവശ്യം തുണിത്തരങ്ങള്‍ പുറത്തേക്കെടുത്ത് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button