തിരുവനന്തപുരം: തലസ്ഥാനത്തെ തീരപ്രദേശത്ത് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി സുരക്ഷാ മേഖല പ്രദേശത്താണ് ഡ്രോണ്‍ ക്യാമറ പറത്തിയത്. സംഭവത്തില്‍ ഇന്റലിജന്‍സും പോലീസും അന്വേഷണം ആരംഭിച്ചു.
രാത്രി ഒരു മണിയോടെയാണ് ഇവിടെ ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പോലീസാണ് ഇതുകണ്ടത്. വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് അര്‍ധരാത്രി ഡ്രോണ്‍ കണ്ടെത്തിയതോടെയാണ് ഇത് ഏറെ ദുരൂഹതകള്‍ക്ക് വഴിവയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്സികളുടോയും സംയുക്ത അന്വേഷണം.
പ്രദേശത്ത് സിനിമകളുടെ ഷൂട്ടിംഗ് നടത്താറഉുണ്ടെങ്കിലും അതെല്ലാം പകലാണ് നടക്കുക. അതേസമയം പോലീസ് അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതാരാണെന്നും അന്വേഷണം നടക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് കേരളം ഉള്‍പ്പെടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments