കൊച്ചി: സംസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന് കഴിഞ്ഞു. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇടുന്നതിനെ കുറിച്ചും ചര്‍ച്ച തുടങ്ങികഴിഞ്ഞു. ഇതിനിടയിലാണ് ഇത് മുന്‍കൂട്ടി കണ്ട് പ്രതിശ്രുത വധു രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ വിവാഹത്തിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് രംഗത്തുവന്നിരിക്കുകയാണ് വാഴക്കാല സ്വദേശിനിയായ അധ്യാപിക.
ഏപില്‍ 21നാണ് അധ്യാപികയുടെ വിവാഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെ നിശ്ചയിച്ചതാണ് വിവാഹത്തീയതി. നിയമനം ലഭിച്ചാല്‍ വിവാഹപ്പിറ്റേന്ന് രാവിലെ പോളിങ് ഡ്യൂട്ടിക്ക് ഹാജരാകേണ്ടി വരും. വിവാഹക്ഷണക്കത്ത് ഉള്‍പ്പെടെ ഹാജരാക്കിയാണ് അധ്യാപികയുടെ അപേക്ഷ. പോളിങ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചാല്‍, അപ്പോള്‍ നോക്കാമെന്ന് പറഞ്ഞിരിക്കുകയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന ഉദ്യോഗസ്ഥര്‍.
പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി പേര്‍ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. മകളുടെ പ്രസവത്തിനായി വിദേശയാത്ര പോകാനാരിക്കുകയാണ് മറ്റൊരു അധ്യാപിക. യാത്ര മുടക്കരുതെന്ന് അപേക്ഷിച്ചാണ് ഇവരെത്തിയത്. നിയമന ഉത്തരവ് നല്‍കും മുന്‍പേ ഒഴിവാക്കലിനു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം. പോളിങ് ഡ്യൂട്ടി ഇളവ് ലഭിക്കാന്‍ നിയമപരമായി അവകാശമുള്ളവരുടെ വിവരങ്ങള്‍ ഓഫിസുകളില്‍നിന്നു മുന്‍കൂട്ടി ശേഖരിക്കുന്നുണ്ട്.
Post Your Comments