ഖസാകിസ്താന്റെ പുതിയ പ്രസിഡന്റായി കാസിം ജൊമാര്‍ട്ട് ടൊക്കയേവ് ചുമതലയേറ്റു. ഖസാകിസ്താനിലെ മുതിര്‍ന്ന നേതാവും പ്രസിഡന്റുമായിരുന്ന നൂര്‍ സുല്‍ത്താന്‍ നാസര്‍ബായേവ് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.
കാസിം ജൊമാര്‍ട്ട് ടൊക്കയേവ് അധികാരമേറ്റ ശേഷം തലസ്ഥാന നഗരത്തിന് മുന്‍ പ്രസിഡന്റിന്റെ പേര് നല്‍കുന്നതായി പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടായി ഖസാകിസ്താന്‍ പ്രസിഡന്റും രാജ്യത്തെ ഉന്നത നേതാക്കളിലൊരാളുമായ നൂര്‍ സുല്‍ത്താന്‍ നാസര്‍ബായേവ് ചൊവ്വാഴ്ച വൈകീയാണ് തന്റെ രാജി പ്രഖ്യാപിച്ചത്. ഇതേ തുര്‍ന്നാണ് വളരെ പെട്ടെന്ന് നിര്‍ണ്ണായക നീക്കത്തിലുടെ തന്റെ പിന്‍ഗാമിയായി കാസിം ജൊമാര്‍ട്ട് ടൊക്കായേവിനെ കസാക്ക് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പുതിയ പ്രസിഡന്റിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും ഖസാകിസ്ഥാനെ നയിക്കാന്‍ അദ്ദേഹത്തിനാകുമെന്നും മുന്‍ പ്രസിഡന്റ് നാസര്‍ബായേവ് പറഞ്ഞു. സോവിയറ്റ് യൂണിയനില്‍ നിന്നും വേര്‍പ്പെട്ട് പരമാധികാര റിപ്പബ്ലിക്കായ ശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് നൂര്‍ സുല്‍ത്താന്‍ നാസര്‍ബായേവ്. ഖസാക്കിസ്താന്റെ ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.ഭരണഘടനാ പ്രകാരം 2020 വരെയാണ് ഖസാകിസ്താന്‍ പ്രസിഡന്റിന്റെ കാലാവധി. അതു വരെ ടൊക്കയേവ് പ്രസിഡന്റായി തുടരും.
Post Your Comments