കൊല്ലം :ഓച്ചിറയിൽനിന്ന് പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ബെംഗളൂരു പോലീസിന്റെ സഹായം തേടി കേരളാ പോലീസ്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പ്രതികൾ. റോഷൻ പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്ക് വേണ്ടിയെടുത്ത ട്രെയിൻ ടിക്കറ്റുകളുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
രാജസ്ഥാനിൽനിന്നെത്തിയ വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരെ ആക്രമിച്ചിട്ടാണ് പെൺകുട്ടിയുമായി റോഷൻ നാടുവിട്ടത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ വിഗ്രഹങ്ങളും മറ്റും നിര്‍മ്മിച്ച് വില്‍ക്കുന്ന ദമ്പതികളാണ് അക്രമത്തിനിരയായത്. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments