ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രവർത്തനം ദയനീയമെന്ന് റിപ്പോർട്ട്. പാർലമെന്റിലെ എം.പിമാരുടെ പ്രവർത്തനം നിരീക്ഷിക്കുന്ന പി.ആർ.എസ് റിസർച്ചിന്റെ റിപ്പോർട്ടിലാണ് രാഹുൽ ഗാന്ധിയുടെ മോശം പ്രവർത്തനം രേഖപ്പെടുത്തിയിരിക്കുന്നത്.പാർലമെന്റ് ചേരുന്ന സമയത്ത് രാഹുലിന്റെ ഹാജർ നില വളരെ കുറവാണെന്നാണ് റിപ്പോർട്ടിലുള്ളത്. രാഹുലിന്റെ ഹാജർ ശരാശരി 52 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 80 ശതമാനം ആയിരിക്കുമ്പോഴാണ് രാഹുലിന്റെ മോശം പ്രകടനം.
കഴിഞ്ഞ അഞ്ചുവർഷത്തെ പാർലമെന്റിലെ പ്രവർത്തനം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യം ഉന്നയിക്കുന്ന കാര്യത്തിൽ രാഹുലിന്റെ പ്രകടനം വളരെ ദയനീയമാണ് . ദേശീയ ശരാശരി 293 ഉം സംസ്ഥാന ശരാശരി 198 ഉം ആകുമ്പോൾ രാഹുൽ ഒറ്റച്ചോദ്യം പോലും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല . ഒരു സ്വകാര്യ ബില്ലും അദ്ദേഹം സഭയിൽ കൊണ്ടുവന്നിട്ടില്ല.ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിലും രാഹുൽ പിന്നോട്ടാണ്.ഇതുവരെ പതിനാലു ചർച്ചകളിൽ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.
ദേശീയ ശരാശരി 67.1 ഉം സംസ്ഥാന ശരാശരി 109.6 ഉം ആണ്. അതായത് ദേശീയ തലത്തിൽ ഒരു എം.പി ശരാശരി 67 ചർച്ചകളിൽ പങ്കെടുക്കുമ്പോൾ രാഹുൽ പങ്കെടുത്തത് 14 ചർച്ചകളിൽ മാത്രമാണ്.
Post Your Comments