തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് സംഘത്തിന്റെ വ്യാപനത്തെ തടയുന്നതിന് എക്‌സൈസും പൊലീസും കൈക്കോര്‍ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ഇടയിലുള്ള മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍ രക്ഷിതാക്കളും ആശങ്കയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ നഗരങ്ങളില്‍ മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളെ പൂട്ടാന്‍ പൊലീസിനൊപ്പം എക്‌സൈസും കൈകോര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ നിരീക്ഷണം നടത്താനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും എക്‌സൈസ് ഓരോ ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും. കുട്ടികളെ മയക്കുമരുന്ന് മാഫിയകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ആളുകള്‍ കൂടുന്ന ഇടങ്ങളിലും പ്രത്യേക നിരീക്ഷണം നടത്തും. മുന്‍കാലങ്ങളില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരെ നിരീക്ഷിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments