ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്‌കര്‍ ഭീകരനെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. നാട്ടുകാരെ ബന്ദികളാക്കിയ സംഘത്തില്‍ ഉള്ള ഒരാളെയാണ് സൈന്യം വധിച്ചത്. നാട്ടുകാരെ ബന്ദികളാക്കിയിട്ട് കുറച്ച് ദിവസങ്ങളായിരുന്നു. തുടര്‍ന്ന് സുരക്ഷാ സൈന്യത്തിന്റെ നേതൃത്വത്തില്‍ നട്ത്തിയ തെരച്ചിലിലാണ് ഭീകരരില്‍ നിന്നും നാട്ടകാരെ മോചിപ്പിക്കാന്‍ സാധിച്ചത്.
അഞ്ച് നാട്ടുകാരെയാണ് സംഘം ബന്ദികളാക്കിയത്. ഇവരെ സേന മോചിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭീകരാക്രമണങ്ങള്‍ തുടരുന്നത്. ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്നായിരുന്നു അമേരിക്ക പാകിസ്ഥാന് നല്‍കിയ മുന്നറിയിപ്പ്. ഇനി ഇന്ത്യക്കെതിരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും അമേരിക്ക പറഞ്ഞിരുന്നു.
Post Your Comments