തിരുവനന്തപുരം : വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന്‍ നായരുടെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ മോഷ്ടാവ് അകത്ത് കടന്നത്. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന 4 പവന്റെ താലി മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. 3000 രൂപയും മോഷണം പോയി. വീടിന്റെ പിന്‍വശത്തെ ജനാല കമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ഉറക്കത്തില്‍ മാല മുറിച്ചെടുക്കുന്നതിനിടെ ഉണര്‍ന്ന വീട്ടമ്മ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുന്നതിനിടയില്‍ മോഷ്ടാവ് അടുക്കള വഴി രക്ഷപ്പെട്ടു.
കിടപ്പു മുറിയിലുണ്ടായിരുന്ന രണ്ട് ബാഗ് വീടിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കിളിമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കഴിഞ്ഞ ദിവസം മുള്ക്കലത്തുകാവ് ആര്‍.എസ്.ഹൗസില്‍ പി.രാജേന്ദ്രന്റെ വീട്ടില്‍ നിന്നും 40 പവനും 40,000 രൂപയും മോഷണം പോയിരുന്നു.
Post Your Comments