തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചരണം നേരിട്ട് ഏറ്റെടുത്ത് ആര്‍എസ്എസ്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് തീരുമാനം. ശബരിമല മുഖ്യ പ്രചരണായുധമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റു ഹിന്ദു സംഘടനകളോടും സംസ്ഥാന ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായുള്ള സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ആര്‍എസ്എസ് പ്രചാരണം നേരിട്ട് ഏറ്റെടുക്കുന്നത്. കുമ്മനം രാജശേഖരനും ശ്രീധരന് പിള്ളയും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ തന്നെയാണ് ആർഎസ്എസിന്റെ പ്രഖ്യാപനം ഉണ്ടായത്.
Post Your Comments