അങ്കമാലി: ശബരിമല വിഷയത്തില്‍ ജി സുകുമാരന്‍ നായര്‍ ഇടതു പക്ഷത്തിന് എതിരായതുകൊണ്ടു തന്നെ കണിച്ചു കുളങ്ങരയിൽ എസ്എൻഡിപി ആസ്ഥാനത്തു പോയ ഇന്നസെന്റ് പെരുന്നയിൽ സുകുമാരൻ നായരേ പോയി കാണാൻ കൂട്ടാക്കിയില്ല. ഇക്കാര്യം എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിലാണ് ഇന്നസെന്റ് തുറന്നു പറഞ്ഞതും. ഇതോടെ ചാലക്കുടി മണ്ഡലത്തിലുള്ള എല്ലാ നായര്‍വോട്ടുകളും ഇന്നസെന്റിന് എതിരാക്കാനാണ് എൻഎസ്എസ് നീക്കം.
സുകുമാരന്‍ നായരെ അപമാനിച്ച ഇന്നസെന്റിന് വോട്ട് ചെയ്യരുതെന്നാണ് എന്‍എസ്‌എസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. സുകുമാരന്‍ നായരെ അപമാനിച്ചവര്‍ക്ക് ചാലക്കുടിയില്‍ വോട്ടില്ല,പെരുന്നയില്‍ ചെന്നാല്‍ പടിയടച്ച് പിണ്ഡം വയ്ക്കുമെന്നതിനാല്‍ അല്ലേ പോവാത്തതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.’എന്‍എസ്‌എസ് അച്ചടക്കമുള്ള സംഘടനയാണ്. നേതൃത്വത്തെ തള്ളിയൊരു തീരുമാനം അംഗങ്ങള്‍ എടുക്കില്ല.
പല വിഷയങ്ങളിലും എന്‍എസ്‌എസ് എടുത്ത നിലപാടും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും അംഗങ്ങള്‍ക്കറിയാം. സമദൂരം പാലിക്കുന്ന സംഘടന എന്ന നിലയില്‍ ചില അംഗങ്ങള്‍ക്കു രാഷ്ട്രീയ ചുമതലകള്‍ ഉണ്ടാകും. എന്നാല്‍ സംഘടനയുടെ പൊതു നിലപാട് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുകുന്ദപുരം താലൂക്ക് എന്‍എസ്‌എസ് യൂണിയന്‍ പ്രസിഡന്റ് ഡി.ശങ്കരന്‍കുട്ടി പറഞ്ഞു.
Post Your Comments