Latest NewsKerala

വോട്ട് ചെയ്യാന്‍ വിദേശത്തു നിന്നെത്തിയ എട്ടംഗ കുടുംബത്തിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍

കഴിഞ്ഞ 35 വര്‍ഷമായി റിയാദില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലിം ഇതിനു മുമ്പും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ നാട്ടിലെത്തിയിട്ടുണ്ട്

ആലപ്പുഴ: വോട്ടു ചെയ്യാനായി വിദേശത്തു നിന്നും നാട്ടിലെത്തിയ കുടുംബത്തിന് ജില്ലാ കളക്ടറുടെ അഭിനനന്ദനം. ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി കുടുംബ സമേദം സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. അതേസമയം ഇവരുടെ മാതൃകാപരമായ കര്‍ത്തവ്യത്തിന് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് അഭിനന്ദനം അറിയിച്ചു.

സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തെഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സലീമിനേയും കുടുംബത്തിനേയും കുറിച്ച് ഫേസ്ബുക്കിലും അദ്ദേഹം പോസ്റ്റിട്ടു.

കഴിഞ്ഞ 35 വര്‍ഷമായി റിയാദില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന സലിം ഇതിനു മുമ്പും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം കളക്ടര്‍ തങ്ങളുടെ വീട് സന്ദര്‍ശിച്ചത് ഇനിയും ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ വരാനുള്ള പ്രചോദനമാണെന്ന് സലം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button