KeralaLatest News

നടിയെ ആക്രമിച്ച കേസ്: ഇന്ന് വിചാരണ തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.  നേരത്തേ  ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കേസ് എറണാകുളം പ്രിന്‍സിപ്പല്‍  സെഷന്‍സ്  കോടതിയില്‍ നിന്ന് സിബിഐ കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

അതേസമയം കേസിലെ മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ല.
എന്നാല്‍ കേസില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ ഹാജരാകും.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെനാനയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button