തിരൂര്‍: മീനിലെ പ്രതിഭാസം കണ്ട് കറിവയ്ക്കാന്‍ വാങ്ങിയ മത്സ്യം വീട്ടുകാര്‍ ഉപേക്ഷിച്ചു. മലപ്പുറം തിരൂരില്‍ ലഭിച്ച അയല മീന്‍ ഇരുട്ടില്‍ തിളങ്ങുകയായിരുന്നു. ഇതുകണ്ട് ഭയന്ന വീട്ടുകാര്‍ ആരും മത്സ്യം കറിവച്ചില്ല. ഒരു കിലോയ്ക്ക് 200 രൂപ നല്‍കിയാണ് മീന്‍ വാങ്ങിയത്. ഇവ വാങ്ങുമ്പോള്‍ തന്ന വെള്ളയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നുവെന്നും വളരെ ഉറച്ച് അവസ്ഥയിലായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.
തുടര്‍ന്ന് രാത്രി മത്സ്യം വൃത്തിയാക്കാനായി എടുത്തപ്പോള്‍ ഇത് തിളങ്ങുകയായിരുന്നു. രാത്രി മത്സ്യം നന്നാക്കാനായി എടുത്തപ്പോഴാണ് അയല തിളങ്ങുന്നതു കണ്ടത്. മത്സ്യംകുറേദിവസം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മത്സ്യ ലഭ്യ കുറഞ്ഞപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് അയല, മത്തി തുടങ്ങിവ കേരളത്തില്‍ എത്തുന്നത്. എന്നാല്‍ ഇവ പരിശോധിക്കാന്‍ നടപടിയൊന്നും ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് വിഷവസ്തുക്കള്‍ കലര്‍ത്തി എത്തുന്ന മീന്‍ പരിശോധിക്കാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല.
Post Your Comments