കുവൈത്ത് സിറ്റി: ഇനി മുതൽ കുവൈത്തിൽ ഇനി പ്രവാസികൾക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് അപേക്ഷകന്റെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഇഖാമകാര്യ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അൽ മഅ്റഫി വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പുകൾക്ക് നിർദേശം നൽകി.
കൂടാതെ യൂറോപ്യന്മാരുടെ ടൂറിസ്റ്റ് വിസ, കുവൈത്തിൽ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികൾ എന്നിവരുടെ സന്ദർശകവിസ എന്നിവക്ക് മൂന്നുമാസത്തെ കാലാവധിയാണുണ്ടാവുക. കമേഴ്സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദർശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുക. വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശകവിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി.
കൂടാതെ സഹോദരങ്ങളുടെ സന്ദർശനവിസക്ക് പരമാവധി 30 ദിവസമാണ് കാലപരിധി. സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിെൻറ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽവരും.
Post Your Comments