റോം: 51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. സംഭവത്തിൽ ഡ്രൈവർ പിടിയിലായി. അതേസമയം പോലീസിന്റെ സാഹസിക ഇടപെടൽമൂലം കുട്ടികളെയെല്ലാം രക്ഷിക്കാൻ സാധിച്ചു.ഇറ്റലിയിലെ മിലാനില്‍ വയ്ലാറ്റി ഡി ക്രെമയിലെ സ്കൂളില്‍ നിന്ന് കുട്ടികളെ ജിമ്മിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്.
47 കാരനായ ഡ്രൈവറുടെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇറ്റലിയുടെ അഭയാര്‍ഥി നയത്തില്‍ ഇയാൾക്ക് പ്രതികാരം ഉണ്ടായിരുന്നു. കുട്ടികളില്‍ ചിലരെ ഇയാൾ ബസിനുള്ളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഏതാനും കുട്ടികള്‍ക്ക് നിസാരപരിക്കേറ്റു. 14 പേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ബസില്‍ ഉണ്ടായിരുന്ന ഒരു കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ മാതാപിക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബസില്‍ കുട്ടികളുടെ അധ്യാപകനും ഉണ്ടായിരുന്നു. ബസിന്റെ പിന്നിലെ ഗ്ലാസ് പൊട്ടിച്ചാണ് പോലീസ് കുട്ടികളെ രക്ഷിച്ചത്. ഹൈവേയില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് തകര്‍ക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചിരുന്നു. ബസില്‍ തീ ആളിപ്പടരുന്നതിനു മുമ്പ് കുട്ടികളെ രക്ഷിക്കാനായി. ബസ് പൂര്‍ണമായും കത്തി നശിച്ചു. സംഭവുമായി ബന്ധപ്പെട്ട് സെനഗലില്‍നിന്നുള്ള ഇറ്റാലിയന്‍ പൗരത്വമുള്ള നാല്‍പ്പത്തിയഞ്ചുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments