നിലമ്പൂര്‍: വയനാട് വെത്തിരിയിലെ റിസോര്‍ട്ടിനു സമീപം പോലീസുമായി ഉണ്ടായ വെടിവെയ്പ്പില്‍ വിശദീകരണം നല്‍കി മോവോവാദികള്‍. വെത്തിരിയിലെ വെടിവെയ്പ്പ് ങ്ങള്‍ക്ക് പറ്റിയ പിഴവാണെന്ന് മാവോവാദികള്‍ പറഞ്ഞു. നായാടംപൊയില്‍ മുതുവാന്‍ കോളനിക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോളനിയിലെത്തിയ മവോവാദികളാണ് ഇവരോട് ഇക്കാര്യം പറഞ്ഞത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മൂന്നു മാവോവാദികള്‍ കോളനിയിലെത്തിയത്. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ മാവോവിരുദ്ധസേനയുടേയും തണ്ടര്‍ബോള്‍ട്ടിന്റേയും നേതൃത്വത്തില്‍ പോലീസ് സംഘമെത്തി കോളനിവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
കര്‍ണാടക സ്വദേശി വിക്രംഗൗഡ, മലയാളിയായ സോമന്‍, കോയമ്പത്തൂര്‍ സ്വദേശി സന്തോഷ് എന്നിവരാണ് കോളനിയിലെത്തി്യതെന്നാണ് സൂചന. ഇവര്‍ക്ക് കോളനി വാസികള്‍ ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നു. ഇവരുടെ കയ്യില്‍ എ.കെ.47 തോക്കും നാടന്‍ തോക്കുമുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം മൂവരും സമീപത്തുള്ള ചെമ്പോത്തി മലവാരത്തിന്റെ ഭാഗത്തേക്കാണ് ഇവര്‍ പോയി. ഒരാള്‍ മലയാളവും രണ്ടുപേര്‍ തമിഴ് കലര്‍ന്ന മലയാളവുമാണ് സംസാരിച്ചിരുന്നതെന്നും കോളനി നിവാസികള്‍ പറഞ്ഞു. കൂടാതെ കോളനിക്കാരില്‍ നിന്ന് അരി, വെളിച്ചെണ്ണ തുടങ്ങി 25 കിലോയോളം വിവിധ സാധനങ്ങള്‍ ശേഖരിച്ചിരുന്നു.
Post Your Comments