നെടുമങ്ങാട്: വിദ്യാർത്ഥിനിയുടെ ഫോട്ടോ എടുത്തുവെന്ന് ആരോപിച്ച് ബസ് ജീവനക്കാരെയും വനിതാ പോലീസിനെയും വിദ്യാർത്ഥികൾ കൂട്ടത്തോടെ ആക്രമിച്ചു. നെടുമങ്ങടാണ് കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിൽ കണ്ടക്ടർ കെ എസ് ബൈജു, ഡ്രൈവർ എ സിയാദ്, വനിതാ കോൺസ്റ്റബിൾ സീനത്ത് എന്നിവർക്ക് പരിക്കേറ്റു.
അക്രമി സംഘത്തിലെ പ്രധാനിയായ പനവൂർ മുസ്ലീം അസോസിയേഷൻ കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി അൽത്താഫിനെ പോലീസ് പിടികൂടി. കോളേജ് വിട്ട സമയത്ത് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ചിത്രം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനത്ത് എടുത്തു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
സീനത്തിന്റെ പക്കൽ നിന്നും ഫോൺ തട്ടിയെടുത്ത് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പെൺകുട്ടി നൽകി. ഇത് ശ്രദ്ധയിൽപ്പെട്ട ബൈജു ഫോൺതിരികെ വാങ്ങി നൽകി. ഇതോടെ ഇതോടെ ഒരു സംഘം വിദ്യാർത്ഥികൾ ബൈജുവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.തടയാനെത്തിയ ഡ്രൈവറെയും മർദ്ദിച്ചു.
തുടർന്ന് ഇരുവരും ഡിപ്പോയിലെ സ്വീപ്പർമാരുടെ വിശ്രമ മുറിയിൽ അഭയം തേടിയെങ്കിലും പിന്തുടർന്നെത്തിയ കുട്ടികൾ മുറിയുടെ ഷട്ടർ താഴ്ത്തിയ ശേഷം വീണ്ടും ആക്രമിച്ചു.ഇതിനിടെ സീനത്തിന്റെ തൊപ്പിയും വിദ്യാർത്ഥികൾ തട്ടിത്തെറിപ്പിക്കുകയുണ്ടായി.അക്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെയും അൽത്താഫിനെയും ഡിപ്പോയിലെ മറ്റു ജീവക്കാരും യാത്രക്കാരും ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Post Your Comments