ന്യൂഡല്‍ഹി•തെലങ്കാന കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ.അരുണ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അരുണ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
‘അരുണ മഹബൂബ് നഗര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2018 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുണ ഗദ്വാള്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു.
തെലങ്കാനയിൽ ബി.ജെ.പിക്ക് ശക്തി പകരുന്നതിനും ടി.ആർ.എസിന് ഒരു ബദൽ ഉണ്ടാക്കുന്നതിനുമായി പരിശ്രമിക്കുമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബി.ജെ.പിക്ക് പരമാവധി സീറ്റുകൾ നേടാൻ വേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ പറഞ്ഞു.
അരുണ ബി.ജെ.പിയില്‍ ചേര്‍ന്നത് മഹബൂബ് നഗര്‍ ജില്ലയില്‍ പാര്‍ട്ടിയെ തീര്‍ച്ചയായും ശക്തിപ്പെടുത്തും. തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും ബി.ജെ.പി എം.എൽ.സി. എൻ. രാം ചാന്ദർ റാവു പറഞ്ഞു.
അടുത്തിടെ കോണ്‍ഗ്രസിന്റെ 8 എം.എല്‍.എമാര്‍ ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു.
Post Your Comments