ഇംഫാല്‍: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നമുക്ക് ഇന്നും പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഏതെങ്കിലും കോളേജില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്നും ആര്‍ക്കുമറിയില്ലെന്ന് ഇംഫാലില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെ രാഹുൽ പറയുകയുണ്ടായി.
2017 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നത് കുറ്റമല്ല എന്നായിരുന്നു ദിഗ് വിജയ്സിങിന്റെ മറുപടി.
Post Your Comments