ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ല്‍ പ്രതിദിനം 30,000 തൊഴിലവസരങ്ങള്‍ തകർത്തതായി കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ഇംഫാലില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും 2018ല്‍ ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്തത്. ഒരൊറ്റ തൊഴില്‍ അവസരം പോലും സൃഷ്ടിച്ചില്ല.പകരം നശിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ, പ്രത്യേകിച്ച് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കേണ്ടതുണ്ടെന്നും നോട്ട് നിരോധനം നടപ്പാക്കിയ പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments