ചെങ്ങന്നൂര്‍ : പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിശക്തമായ ഭാഷയില്‍ വാക്കുകള്‍ പ്രയോഗിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദി കാവല്‍ക്കാരനല്ല കൊളളക്കാരനാണ് എന്നാണ് അദ്ദേഹത്തില്‍ വാക്കുകള്‍ അടിച്ചുവിട്ടത്. ഇത്രയേറെ രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ച ഭരണം ഇതിന് മുമ്പ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വെച്ചു. മതേതരത്വം ഇല്ലാതാക്കി. ജാതിയുടേയും മതത്തിന്റെയും പേരില്‍ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണമാണ് മോദിയുടെ നേതൃത്വത്തിലുണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു. മാവേലിക്കര പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ, ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതേസമയം പ്രധാനമന്ത്രി എല്ലാവരോടും രാജ്യത്തിന്‍റെ കാവല്‍ക്കാരനാകണമെന്ന് നിര്‍ദ്ദേശിച്ചു അതിനോടൊപ്പം അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ നാമം ചൗകീദാര്‍ മോദി എന്നാക്കി മാറ്റുകയും ചെയ്തു.
Post Your Comments