പനാജി: ഗോവയില്‍ 36 അംഗ നിയമസഭയില്‍ 20 എംഎല്‍എമാരുടെ പിന്തുണയോടെ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 21 എംഎല്‍എമാരുടെ പിന്തുണയായിരുന്നു ബിജെപി സര്‍ക്കാരിനുണ്ടായിരുന്നത്. ബിജെപി-12, ജിഎഫ്പി-3, എംജിപി-3, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍.40 അംഗ സഭയില്‍ ഇപ്പോള്‍ 36 അംഗങ്ങളാണുള്ളത്.
പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 14 എംഎല്‍എമാരും എന്‍സിപിക്ക് ഒരു അംഗവുമുണ്ട്. കേവല ഭൂരിപക്ഷത്തിനു 19 പേരുടെ പിന്തുണ മാത്രം മതിയായിരുന്നു. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഗോവയിലെ അനിശ്ചിതത്വം മാറുകയും ചെയ്തു..
Post Your Comments