പനാജി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി ഗോവ സർക്കാർ. ഗോവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ആവശ്യങ്ങൾക്ക് എത്തുന്നവർക്കും നിരീക്ഷണം ബാധകമാകും.
വിദ്യാർത്ഥികൾക്കുള്ള ക്വാറന്റൈൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികളോ പ്രിൻസിപ്പൾമാരോ ഒരുക്കികൊടുക്കണമെന്നും ജീവനക്കാരുടെ ക്വാറന്റൈൻ അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ഇവർ ആർ ടി പി സി ആർ ടെസ്റ്റിന് വിധേയരാകണം. കേരളത്തിൽ നിന്ന് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഗോവയിൽ വരുന്നവർ ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈൻ ഇരിക്കണം.
Read Also : ‘കുട്ടികള്‍ ഇനിമുതല്‍ മാഷെ,ടീച്ചറേ എന്ന് വിളിച്ചാല്‍ മതി’: സ്‌കൂളുകളിൽ സര്‍, മാഡം വിളികള്‍ ഒഴിവാക്കി
അതേസമയം, ഗോവയിൽ നിലവിലുള്ള കർഫ്യൂ ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. മേയ് ഒമ്പതിനാണ് ഗോവയിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. പിന്നീട് അവ പലപ്പോഴായി നീട്ടുകയായിരുന്നു.
Post Your Comments