![XUV300](/wp-content/uploads/2018/12/xuv300.jpg)
മികച്ച നേട്ടവുമായി മുന്നേറി കോംപാക്ട് എസ്.യു.വി ആയ മഹീന്ദ്ര XUV300. ജനുവരി 9ന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് 13,000 ത്തിലേറെ ബുക്കിങ്ങുകളും രണ്ടര ലക്ഷത്തോളം അന്വേഷണങ്ങളും ലഭിച്ചെന്നും ആകെ ബുക്കിങ്ങിൽ 75 ശതമാനവും XUV 300 ന്റെ ഉയര്‍ന്ന വകഭേദത്തിനാണ് ആവശ്യക്കാരെന്നും മഹീന്ദ്ര അറിയിച്ചു. ഫെബ്രുവരി 14നു വിപണിയിൽ എത്തിയ XUV 300 വില്‍പന ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിൽ ആകെ 4484 യൂണിറ്റ് മോഡലുകളാണ് വിറ്റഴിച്ചത്.
![xuv 300](/wp-content/uploads/2019/01/xuv-300.jpg)
മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ് യു വി 300 നിർമിച്ചിരിക്കുന്നത്. എയറോ ഡൈനാമിക് ഡിസൈന്‍, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്‌ദാനം.
പെട്രോള്‍ മോഡലിനു 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസല്‍ മോഡലിന് 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില. നിരത്തിലെത്തുന്നതിന് മുൻപ് തന്നെ വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചിരുന്നു. ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നും നേരിട്ടും വാഹനം ബുക്ക് ചെയ്യാം.
Post Your Comments