
ചെന്നൈ: നടന്‍ കമലഹാസന്‍റെ പാര്‍ട്ടി മക്കള്‍ നീതിമയ്യം ലോക് സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 21 മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന പ്രതിനിധികളെയാണ് പാര്‍ട്ടി ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.അതേസമയം പാര്‍ട്ടിയുടെ അധ്യക്ഷനായ കമലഹാസന്‍റെ പേര് പാര്‍ട്ടിയുടെ 21 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
കമല്‍ഹാസന്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് നടന്‍റെ പേര് പട്ടികയില്‍ വരാതിരുന്നത്. പാര്‍ട്ടി ഈ വരുന്ന 24 -ാം തീയതി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്ത് വന്നുകഴിയുമ്പോള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുമെന്നും കമലഹാസന്‍ ഇതിനോട് പ്രതികരിച്ചു.
21 അംഗം സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വനിതയേയാണ് പരിഗണിച്ചിരിക്കുന്നത്. അഭിഭാഷകര്‍ , ഡോക്ടര്‍മാര്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ . ഒരു മുന്‍ഡിഐജി, തുടങ്ങിയവരാണ് മറ്റ് പട്ടി കയിലുളളവര്‍ .
Post Your Comments