കൊച്ചി: നെടുമ്പാശ്ശേരി മുപ്പത് കോടി മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയുടെ സ്വത്ത് ജപ്തി ചെയ്യാനുള്ള എക്‌സൈസ് വകുപ്പിന്റെ നടപടി കേന്ദ്ര ആഭ്യന്തര റവന്യൂ വകുപ്പിന്റെ കീഴിലുള്ള സാഫെം( SAFEM ) പൂര്‍ണമായും റദ്ദ് ചെയ്യാന്‍ ഉത്തരവ് ഇട്ടു. നേരത്തെ ഈ കേസില്‍ 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതുമായ വീഴ്ചക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനോടും വകുപ്പുതല മേധാവി ഋഷിരാജ് സിങ്ങിനോടും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജപ്തി നടപടികളിലേക്ക് എക്‌സൈസ് നീങ്ങിയിരുന്നു. ഈ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായതും ജാമ്യം എടുത്തതും അഡ്വ. ആളൂര്‍ ആണ്.
ജപ്തി നടപടികളുടെ ഉത്തരവ് ലഭിച്ചയുടെനെ പ്രതി ആളൂരിനെ ബന്ധപ്പെട്ടിരുന്നു. 30 വര്‍ഷങ്ങളായി വിധവയായി ജീവിതം നയിക്കുന്ന തന്റെ മാതാവിന്റെ പേരിലുള്ള സ്ഥലത്ത് വീടുവയ്ക്കുന്നത് മാതാവ് ജോലി ചെയ്ത് സ്വരുക്കൂട്ടിയ പണം കൊണ്ടാണെന്നുള്ള രേഖകള്‍ ഇവര്‍ ഹാജരാക്കി. പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത് എം ഡി എം എ എന്ന മയക്കുമരുന്ന് ആണെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. എന്നാല്‍ കെമിക്കല്‍ ലബോറട്ടറി പരിശോധനയില്‍ ഇത് എം.ഡി.എം.എ അല്ല എന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വസ്തുത മറച്ചു വെച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ജപ്തി നടപടികളിലേക്ക് നീങ്ങിയത്. വില്ലജ് ഓഫീസര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതും ഈ കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. കേസിന്റെ ആവശ്യത്തിത്തിനായി ഒരു സര്‍ട്ടിഫിക്കറ്റിനു വേണ്ടി വില്ലേജ് ഓഫീസില്‍ പ്രതി ദിവസങ്ങളോളം കയറിനടന്നിട്ടും അത് നല്‍കാന്‍ വില്ലജ് ഓഫീസര്‍ വിസമ്മതിച്ചതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. തുടര്‍ന്ന് ആളൂര്‍ ഇടപെട്ടാണ് തഹസില്‍ദാര്‍ മുഖേന അവസാന നിമിഷം സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും പ്രതി ആരോപിക്കുന്നു.
അതേസമയം പ്രതിയുടെ ഭാര്യയും കൈക്കുഞ്ഞും മാത്രമുള്ളപ്പോള്‍ യാതൊരു അറിയിപ്പോ, നോട്ടീസോ ഇല്ലാതെ കടന്നുചെന്ന് വീടിന്റെയും മറ്റും ഫോട്ടോകള്‍ എടുക്കുകയും അളവുകള്‍ തിട്ടപ്പെടുത്തുകയുമുണ്ടായെന്നുമാണ് വിവരം. പ്രതീയുടെ മാതാവിന്റെ പേരിലുള്ള സ്ഥലമാണെന്നും ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്നും പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജോലിക്കുപോയ പ്രതിയെ സമന്‍സ് കൈപറ്റുവാന്‍ വേണ്ടി തൃശ്ശൂര്‍ക്ക് വിളിച്ചുവരുത്തി ഒപ്പിവിപ്പിച്ചു വാങ്ങിച്ചു. ഇതിനുശേഷമാണ് പറയുന്നത് ഇത് ജപ്തി ചെയ്യാനുള്ള പേപ്പര്‍ ആണ് എന്ന്. വിദ്യാഭാസം ഇല്ലാത്ത പ്രതിക്ക് ഇംഗ്ലീഷില്‍ ഏഴുതിയത് എന്താണെന്ന് മനസ്സിലായില്ലെന്നും ഇത് പറഞ്ഞു മനസിലാക്കി ഒപ്പിടിക്കാനുള്ള മര്യാദ പോലും അവര്‍ കാണിച്ചില്ലെന്നും പ്രതി പറയുന്നു.
”വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് എക്‌സ്‌ഐസ് ഇത്തരമൊരു ജപ്തി നടപടികളിലേക്ക് പോയത് എന്നും, ഒരുപാടു മയക്കുമരുന്ന് കേസുള്ള കേരളത്തില്‍ വേറെ ഒരു കേസിലും ഇല്ലാത്ത നടപടികളെന്തിനാണ് ഈ കേസില്‍ എന്നും, മറ്റൊരു കേസിലും ഇല്ലാത്ത ഒരു ശുഷ്‌കാന്തി എന്തിനാണ് എടുക്കുന്നത് എന്നും, ഈ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കും എന്നും, കൂടാതെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ കൊള്ളാന്‍ വേണ്ട നിയമ സഹായം എന്റെ കക്ഷിക്ക് നല്‍കുമെന്നും” ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments