കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ചെലവ് പരാതി നിരീക്ഷണ സെല്ലിലെ 18004257084 (ടോള്‍ ഫ്രീ), 0497 2766650 എന്നീ നമ്പറില്‍ അറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണമോ, പാരിതോഷികമോ മദ്യമോ മറ്റ് വസ്തുക്കളോ കൊടുക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഫ്‌ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകളും വീഡിയോ സര്‍വയലന്‍സ് ടീമുകളും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 50000 രൂപയില്‍ കൂടുതല്‍ പണം വാഹനങ്ങളിലും മറ്റും കൊണ്ടുപോകുന്നവര്‍ അതിനുള്ള മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കേണ്ടതും പരിശോധന ടീമിന് ലഭ്യമാക്കേണ്ടതുമാണ്. രേഖകളില്ലാതെ കൂടുതല്‍ പണം കൈവശം വയ്ക്കുന്നത് കണ്ടെത്തിയാല്‍ പ്രസ്തുത തുക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടുന്നതും പണം കൈവശം വച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പരാതി നിരീക്ഷണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
Post Your Comments