സുഹൃത്തിന് വധുവിനെ തേടി യുവാവ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുന്നു. നേരെത്തെയും വധുവിന് തേടിയുള്ള കുറിപ്പുകള്‍ വൈറലായിരുന്നു. എന്നാല്‍ അത് വരന്‍ തന്നെ നേരിട്ട് തനിക്ക് വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. ഇപ്പോഴിതാ സുഹൃത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധിക്കപ്പെട്ടത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് എന്റെ അയല്‍ക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലന്‍ വേണ്ടിയാണ്. അവന്‍ ഒരു ഇലക്ട്രിക്കല്‍ ഡിപ്ലോമ ഹോള്‍ഡര്‍ ആണ്. വീട്ടില്‍ അച്ഛനും അമ്മയും ഒരു ജ്യേഷ്ഠനും ആണുള്ളത്, ജ്യെഷ്ഠന്‍ വിവാഹം കഴിഞ്ഞു മാറി താമസിക്കുന്നു ,ജ്യെഷ്ഠനു ഒരു കുഞ്ഞുണ്ട്. അവന്‍ 12 വര്‍ഷത്തോളം സൗദിയില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയറായിരുന്നു ,ഇപ്പോള്‍ നാട്ടില്‍ ബിസിനസ് ചെയ്യുന്നു അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്, അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സല്‍സ്വഭാവി ആണ്. അവനെക്കുറിച്ച് ഞങ്ങടെ നാട്ടില്‍ എവിടെ ചോദിച്ചാലും ആരും ഒരു നെഗറ്റീവ് അഭിപ്രായം പറയില്ല. കഴിഞ്ഞ ആറ് എട്ടുവര്‍ഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു ഒന്നും ഇതുവരെ ശരിയായില്ല (17.03.2019) .കാരണം അവന്റെ ജാതകത്തിലെ പാപദോഷം ,ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെണ്‍കുട്ടികളില്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നറിയാം. ജാതകത്തിന് പേരില്‍ എത്രയോ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ലൈഫ് ആണ് വേസ്റ്റ് ആയി പോകുന്നത് നിങ്ങളും ഇതുപോലെ മാറി ചിന്തിക്കുകയാണെങ്കില്‍ എന്റെ സുഹൃത്തിന് ഒരു ലൈഫ് ഉണ്ടാവും അതിന്റെ കൂട്ടത്തില്‍ ആ പെണ്‍കുട്ടിക്കും ഒരു ലൈഫ് ഉണ്ടാകും .ഇനി കുട്ടിയുടെ ജാതിയോ ജാതകം സാമ്പത്തികമോ ഒന്നും നോക്കുന്നില്ല. എന്റെ സുഹൃത്തിന് ചേരുന്ന ഒരു പെണ്‍കുട്ടിയെ കിട്ടുന്നതുവരെ പ്രിയ സുഹൃത്തുക്കള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു മാക്‌സിമം ആള്‍ക്കാരിലേക്ക് എത്തിക്കുക.
# Contact No: 9188297977,
8281301792
https://www.facebook.com/photo.php?fbid=2351755074873529&set=a.530533616995693&type=3
Post Your Comments