ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പേരെയും കാവല്‍ക്കാര്‍ ആക്കാനാണ് മോദി ശ്രമിക്കുന്നത്. നിങ്ങളുടെ മക്കളെ കാവല്‍ക്കാര്‍ ആക്കണമെങ്കില്‍ മോദിക്ക് വോട്ടു ചെയ്യൂവെന്ന് അരവിന്ദ് കെജ്രിവാള്‍. മേം ഭീ ചൗക്കിദാര്‍’ എന്ന ബിജെപി ക്യാമ്പയിനിനെ പരിഹസിച്ചാണ് കേജ്രിവാള്‍ രംഗത്തെത്തിയത്. ടിറ്ററിലൂടെയാണ് പരിഹാസവുമായി കെജ്രിവാള്‍ എത്തിയത്.
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി ഡോക്ടറും എന്‍ജിനീയറും അഭിഭാഷകനും ഒക്കെ ആക്കാനാണ് താത്പര്യമെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണതന്ത്രത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് മോദി ‘മേം ഭീ ചൗക്കിദാര്‍’ എന്ന ക്യാമ്പയിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്ര മോദിയെന്ന് പേരുമാറ്റി. ശേഷം മറ്റ് നേതാക്കളും ഇത് പിന്തുടര്‍ന്നു. അഴിമതിയില്‍ നിന്നും സാമൂഹികവിരുദ്ധരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നവര്‍ ആരായാലും അവര്‍ കാവല്‍ക്കാരാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
Post Your Comments