അഗര്‍ത്തല•തൃപുരയില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുബാല്‍ ഭൗമിക് അടക്കം മൂന്ന് ബി.ജെ.പി നേതാക്കള്‍ ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സുബാല്‍ ഭൗമിക്, മുതിര്‍ന്ന നേതാവ് പ്രകാശ് ദാസ്, ബി.ജെ.പി കിസാന്‍ മോര്‍ച്ച വൈസ് പ്രസിഡന്റ് പ്രേംതോഷ് ദേബ്നാഥ് എന്നിവരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ‘ഇന്നത്തെ ദിവസം ചരിത്രപ്രധാനമായ ദിവസം’ എന്നാണ് പ്രദ്യോത് കിഷോര്‍ വിശേഷിപ്പിച്ചത്. അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന മൂവരും നേരത്തെ കോണ്‍ഗ്രസിനോടൊപ്പമുള്ളവരായിരുന്നു.
കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന നിരവധി നേതാക്കള്‍ ബുധാഴ്ച രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്ന റാലിയില്‍ വച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് പ്രദ്യോത് കിഷോര്‍ അവകാശപ്പെട്ടു.
സി.പി.എം നേതാവും കൈലാഷ്ഹര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവുമായ ദേബാശിഷ് സെന്നും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് തൃപുര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.
2015 ലാണ് ഭൗമിക് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കുകയായിരുന്നു.
തിരികെ കോണ്‍ഗ്രസില്‍ എത്തിയ ഭൗമിക് വെസ്റ്റ് തൃപുര ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments