Latest NewsKerala

വയനാട്ടില്‍ വിജയം സുനിശ്ചിതമെന്ന് ടി.സിദ്ദിഖ്

കൊച്ചി: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് പ്രതികരണമറിയിച്ച് ടി സിദ്ദിഖ്.  വയനാട്ടിൽ വിജയം ഉറപ്പാണെന്ന് സിദ്ദിഖ് പറഞ്ഞു. വയനാട് മുൻ എംപിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥിത്വത്തിന്‍റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാൽ പ്രചരണ രംഗം സജീവമാകുമെന്നും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. വടകരയിലെ കെ.മുരളീധരന്‍റെ സ്ഥാനാർഥിത്വം ഏറ്റവും ഉചിതമായ ഒന്നാണെന്നും അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാകും വടകരയിൽ നടക്കുകയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button