KeralaLatest News

പ്രീതാ ഷാജിയുടെ ശിക്ഷ കോടതി ഇന്ന് തീരുമാനിക്കും

കൊച്ചി : ജപ്തി നടപടിയ്ക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ പേരിലുള്ള കോടതിയലക്ഷ്യക്കേസിനുള്ള ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും. കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെതിരെ എടുത്ത കോടതിയലക്ഷ്യ കേസില്‍ പ്രീതാ ഷാജിയുടെ കുടുംബവും സാമുഹ്യ സേവനം നടത്തണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിസിച്ചിരുന്നു.

സാമൂഹ്യ സേവനമെന്ന നിലയിൽ എന്തല്ലാം ജോലികൾ നൽകാമെന്നത് സംബന്ധിച്ച് റിപ്പോട്ട് നൽകാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി.സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നതെന്നും കോടതി വിമർശിച്ചു. കോടതി വിധി നഗ്നമായി ലംഘിച്ച പ്രീത തക്കതായ ശിക്ഷ അനുഭവിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button