കൊച്ചി : കോടതിയലക്ഷ്യക്കേസിൽ പ്രീത ഷാജിക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ നൂറു മണിക്കൂർ സേവനം ചെയ്യാനാണ് കോടതി വിധിച്ചത്. വീടൊഴിഞ്ഞ് കൊടുക്കാനുള്ള കോടതി നിർദ്ദേശത്തിന് എതിരെ പ്രതിഷേധിച്ചതിനാണ് കോടതി നടപടി സ്വീകരിച്ചത്.
പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന കോടതിയുത്തരവിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. തേവര വൃദ്ധസദനത്തിലെ അന്തേവാസികളുടെ പരിപാലനം, കാക്കനാട് ചില്‍ഡ്രന്‍ ഹോമിലെ കുട്ടികളുടെ പരിചരണം, എറണാകുളം ജനറല്‍ ആശുപത്രിയിലെ കിടപ്പ് രോഗികളുടെ പരിചരണം എന്നിവ ഏല്‍പ്പിക്കാമെന്നാണ് കളക്ടറിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.
Post Your Comments