Latest NewsIndia

മേട്ടുപ്പാളയം-ഊട്ടി ‘നീലഗിരി’ സമ്മര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ചെന്നൈ•വേനലവധി തിരക്ക് കണക്കിലെടുത്ത് മേട്ടുപ്പാളയത്തിനും ഉദഗമണ്ഡല (ഊട്ടി) ത്തിനും ഇടയില്‍ ‘നീലഗിരി സമ്മര്‍’ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

ട്രെയിന്‍ നമ്പര്‍ 06171 മേട്ടുപ്പാളയം-ഉദഗമണ്ഡലം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 2019 മേയ് 04, 11, 18, 25, ജൂണ്‍ 01, 08, 15, 22, 29 തീയതികളില്‍ (ശനിയാഴ്ചകള്‍) രാവിലെ 9.10 മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.25 ന് ഊട്ടിയിലെത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06172 ഉദഗമണ്ഡലം-മേട്ടുപ്പാളയം സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ 2019 മേയ് 05, 12, 12, 26, ജൂണ്‍ 02, 09, 16, 23, 30 തീയതികളില്‍ (ഞായറാഴ്ചകള്‍) രാവിലെ 11.25 ന് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.20 ന് മേട്ടുപ്പാളയത്തെത്തിച്ചേരും.

2 ഫ്ലാസ്റ്റ് ക്ലാസ്, ഒരു സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകള്‍ ട്രെയിനിലുണ്ടാകും.

സ്റ്റോപ്പുകള്‍: കല്ലാര്‍, ഹില്‍ഗ്രോവ്, കൂനൂര്‍, വെല്ലിംഗ്ടണ്‍, അറവന്‍കാട്, കേട്ടി, ലവ്ഡെയ്ല്‍

ഈ ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സെക്കന്‍ഡ് സിറ്റിംഗ് സീറ്റിന് 1,065 രൂപയും ഫാസ്റ്റ് ക്ലാസിന് 1,575 രൂപയുമാണ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button