കുനൂർ: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ചർച്ചയാകുകയാണ് ഊട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കോടമഞ്ഞും മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്റർ യാത്രയും.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഊട്ടിയിലും കുനൂരിലും കാഴ്ച മറയ്ക്കുന്നവിധം കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. ഈ സീസണിലെ കോടമഞ്ഞിനെ ‘ചതിക്കുന്ന മഞ്ഞ്’ എന്നാണ് പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. ചൊവ്വാഴ്ച അൽപ്പം കുറവുണ്ടായിരുന്ന മഞ്ഞ് ബുധനാഴ്ച വീണ്ടും കനക്കുകയായിരുന്നു. ഹെലികോപ്റ്റർ അപകടം നടന്നതിന് ശേഷം ജനങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തുമ്പോഴും സ്ഥലത്ത് കനത്ത മൂടൽമഞ്ഞായിരുന്നു.
അഫ്ഗാനി അത്ലറ്റുകൾക്ക് ധനസഹായം : 5,60,000 യുഎസ് ഡോളർ നൽകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
അതേസമയം, ഊട്ടിയിൽ നവംബർ-ഡിസംബർ മാസത്തെ കോടമഞ്ഞ് വില്ലനാണെന്ന് മുൻപേ തിരിച്ചറിഞ്ഞിരുന്നയാളാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങി സൂലൂരിൽ നിന്ന് ഇഷ്ട വിശ്രമകേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്ക് ജയലളിത ഹെലികോപ്ടറിലാണ് പതിവായി പോകാറുള്ളത്.
എന്നാൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കോടനാട്ടെ ബംഗ്ലാവിലേക്ക് ജയലളിത റോഡ് മാർഗ്ഗമാണ് പോകാറുള്ളത്. ഹെലികോപ്ടർ യാത്രയ്ക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതരുടെ അറിയിപ്പ് ലഭിച്ചാലും ജയലളിത വേണ്ടെന്ന് പറയുമായിരുന്നു.
Post Your Comments