ലഖ്‌നൗ: സംസ്ഥാനത്തെ 80 ലോക്‌സഭ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി -ആര്‍.എല്‍.ഡി സഖ്യം മത്സരിക്കുന്ന ഏഴ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെയും ഇരുവരും രൂക്ഷമായി വിമര്‍ശിച്ചു. മായാവതി-അഖിലേഷ് സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന സീറ്റുകളില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കത്തെ വിമര്‍ശിച്ച് ഇരുവരും രംഗത്തെത്തിയത്. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം ശ്രമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണു പോകരതെന്നും മായാവതി നിര്‍ദ്ദേശിച്ചു. ‘കോണ്‍ഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ സഖ്യത്തിന് ഒറ്റയ്ക്ക് സാധിക്കും. കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യവുമില്ലെന്നും’ മായാവതി വ്യക്തമാക്കി.എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും ആര്‍എല്‍ഡി മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
Post Your Comments